Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forging Documents

വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ​നി​ന്ന് 23 കോ​ടി ത​ട്ടി​യ കേ​സി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: ബാ​ങ്കി​നെ വ​ഞ്ചി​ച്ചും വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും 23 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രേ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് കേ​സെ​ടു​ത്തു. കാ​ഞ്ഞി​ര​വേ​ലി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ജെ​നി വ​ർ​ഗീ​സ്, ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ ഗീ​ബ കൊ​ള്ളി​യേ​ലി​ൽ, ജെ​നി ജി​നു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു കേ​സെ​ടു​ത്ത​ത്.

ഇ​ൻ​സ്പെ​ക്‌​ട​ർ പി. ​എ​സ് മ​ഞ്ജി​ത് ലാ​ലി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ ഫ്രോ​ഡ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ(42) ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ മു​ന്പ് വാ​യ്പ​യ്ക്കാ​യി പ​ണ​യ​പ്പെ​ടു​ത്തി​യ വ​സ്തു​ക്ക​ളു​ടെ രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ച​മ​ച്ചാ​ണു പ്ര​തി​ക​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

വ​സ്തു​ക്ക​ള്‍ പ​ണ​യ​ത്തി​ലാ​ണെ​ന്ന വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച് വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ​നി​ന്ന് 23 കോ​ടി പ്ര​തി​ക​ൾ വാ​യ്പ​യാ​യി കൈ​പ്പ​റ്റി. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ ബാ​ങ്കി​നെ വ​ഞ്ചി​ക്കാ​ന്‍ ഒ​ത്തു​ക​ളി​ച്ചെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. 2023 ജൂ​ൺ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​ക​ളു​ടെ പേ​രി​ല്‍ സ​മാ​ന​പ​രാ​തി​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും.

Latest News

Corehub Up